റയലിന്റെ വല കുലുക്കിയ ഇംഗ്ലണ്ടുകാരന് റെക്കോർഡ് നേട്ടം
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്മുണ്ടിനെ 5-2 പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. മത്സരത്തിൽ ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് പിറകിൽ നിന്നതിനുശേഷം ആയിരുന്നു റയൽ മാഡ്രിഡ് തിരിച്ചുവന്ന് വിജയം സ്വന്തമാക്കിയത്.

മലൻ, ഗിറ്റെൻസ് എന്നിവരായിരുന്നു ഡോർട്മുണ്ടിന് വേണ്ടി ഗോളുകൾ നേടിയത്. ആദ്യപകുതിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിന്ന ഡോർട്മുണ്ടിന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ കാര്യമായി ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല.
മത്സരത്തിൽ ഗിറ്റെൻസ് ഒരു റെക്കോർഡും നേടി. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് ഗിറ്റൻസ് മാറിയത്.
റയലിനായി വിനീഷ്യസ് ജൂനിയർ ഹാട്രിക് നേടി തിളങ്ങി. 62, 82, 90+3 എന്നീ മിനിറ്റുകളിലാണ് വിനീഷ്യസിന്റെ മൂന്ന് ഗോളുകൾ നേടിയത്. റൂഡിഗർ, വാസ്ക്വസ് എന്നിർ ഓരോ ഗോൾ വീതവും നേടി വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചു.